![](/wp-content/uploads/2019/03/hema-malini_650_021715122832.jpg)
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ അത് രാജ്യത്തിന് അപകടമാണെന്ന് ബി ജെ പി എംപി ഹേമമാലിനി. രാജ്യത്തിന് ശരിയായി വേണ്ടത് ചെയ്യാനുള്ള ധൈര്യം മോദി ഒരാള്‍ക്ക് മാത്രമേ ഉള്ളെന്നും അവര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മഥുര ലോക്സഭാ മണ്ഡലത്തിലെ എംപിയായ ഹേമമാലിനി ഇത്തവണയും ജനവിധി തേടുന്നുണ്ട്. മറ്റൊരാളില്ല, മോഡിജി അധികാരത്തില്‍ തിരിച്ചുവരണം, മറ്റൊരാള്‍ വിജയിച്ചാല്‍ അത് രാജ്യത്തിന് അപകടകരമാകും. അതുകൊണ്ടാണ് ബിജെപി അംഗങ്ങള്‍ എല്ലാവരും അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ കഠിനമായി പരിശ്രമിക്കുന്നതെന്നും ഹേമമാലിനി പറഞ്ഞു.
കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച വിവിധ പദ്ധതികളും സംരംഭങ്ങളും പരാമര്‍ശിച്ച ബിജെപി എംപി മുമ്പ് ഭരണം നടത്തിയവര്‍ക്ക് മോദി ചെയ്ത കാര്യങ്ങള്‍ ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നില്ലെന്നും കുറ്റപ്പെടുത്തി. അതേസമയം മറ്റ് ബിജെപി എംപിമാരും നേതാക്കളും ട്വിറ്ററില്‍ ഛൗക്കിദാര്‍ എന്ന് ചേര്‍ത്ത് അറിയപ്പെടുമ്പോള്‍ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് താനും തീര്‍ച്ചയായും രാജ്യത്തിന്റെ കാവല്‍ക്കാരി തന്നെയാണെന്ന് അവര്‍ പറഞ്ഞു. കാവല്‍ക്കാരനായ മോദിയെ സഹായിക്കുന്നവരാണ് തങ്ങളെന്നും അവര്‍ പറഞ്ഞു.
Post Your Comments