Latest NewsTechnology

വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാവും വിധത്തിൽഅതിവേഗ ഇന്റര്‍നെറ്റോടു കൂടി വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. ഇതിനായി വൈഫൈ ഹോട്ട്സ്പോട്ട് ലൊക്കേറ്റര്‍ എന്ന പേരില്‍ പ്രത്യേകം വെബ്സൈറ്റും ബിഎസ്എന്‍എല്‍ ആരംഭിച്ച് കഴിഞ്ഞു. ഇതിലൂടെ ഉപഭോക്താക്കൾക്ക് ടെലികോം സര്‍ക്കിള്‍ ഏതെന്ന് നല്‍കിയാല്‍ അടുത്തുള്ള ഹോട്ട്സ്പോട്ട് എവിടെയാണെന്ന് അറിയുവാൻ സാധിക്കും.

ഹോട്ട്സ്പോട്ടുമായി കണക്റ്റ് ചെയ്യാന്‍ മൊബൈൽ അല്ലെങ്കിൽ ലാപ്ടോപ്പ് വൈഫൈ ഓണ്‍ ആക്കി BSNL 4G Plus SSID നെറ്റ് വര്‍ക്കുമായി കണക്റ്റ് ചെയ്യുക. സിംകാര്‍ഡ് ഓപ്ഷന്‍ ഉപയോഗിച്ചും വണ്‍ ടൈം പാസ് വേഡ് വഴിയും വൈഫൈ നെറ്റ് വര്‍ക്ക് ഒതന്റിക്കേഷന്‍ നടത്താൻ സാധിക്കുന്നു. ശേഷം 30 മിനിട്ട് നേരത്തേക്ക് ഉപയോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കും വിധമാണ് ഇത് നടപ്പാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button