ജലന്ധര്‍ : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്‌തന്‍ അറസ്റ്റില്‍. ഫാ. ആന്റണി മാടശ്ശേരിയിലിനെയാണ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണവുമായി ജലന്ധറിലെ വസതിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കള്ളപ്പണത്തിന്റെ സ്രോതസ്സ് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. ഫാ. ആന്റണിക്കൊപ്പം വേറെ നാലുപേരെയും പിടികൂടിയിട്ടുണ്ടെന്നാണ് വിവരം.
ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്. കണക്കില്‍ പെടാത്ത കോടിക്കണക്കിനു രൂപ പ്രതാപ് പുരയിലെ ഹൗസില്‍ നിന്നും പിടിച്ചെടുത്തു. ബിഷപ്പ് ഫ്രാങ്കോയുടെ ഏറ്റവും അടുത്തയാളായി അറിയപ്പെടുന്ന ഇയാള്‍, ബിഷപ്പിന്റെ സാമ്പത്തിക ഇടപാടുകളില്‍ ബിനാമിയാണെന്നും ആരോപണമുണ്ട്. കന്യാസ്ത്രീ പീഡനക്കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളിലും ഫാ. ആന്റണിയുടെ പേര് ഉയര്‍ന്നിരുന്നു.
ഫ്രാന്‍സിസ്‌കന്‍ മിഷനേറിയസ് ഓഫ് ജീസസ്(എഫ്‌എംജെ)യുടെ ജനറലും നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറുമാണ് അറസ്റ്റിലായ ഫാ. ആന്റണി മാടശ്ശേരി.
Post Your Comments