തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയില്‍ കര്‍ഷകനെ കുഴഞ്ഞ് വീണ് മരിച്ചതായി കണ്ടെത്തി. പാറ്റശ്ശാല പരുത്തിയറിക്കല് സ്വദേശി ഉണ്ണി (50) ആണ് മരിച്ചത്. ഉണ്ണി വയലില്‍ കുഴഞ്ഞു വീണ് കിടക്കുകയായിരുന്നു. സൂര്യാഘാതമേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ശരീരത്തില്‍ പെള്ളലേറ്റ പാടുകള്‍ ഉണ്ട്. അതേസമയം ഇയാള്‍ മരിച്ചത് സൂര്യാഘാതമേറ്റ് തന്നെയാണോ എന്നുള്ളത് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ വ്യക്തമാക്കാനാകൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments