കാസർഗോഡ്: കാസർകോടിൽ സ്വകാര്യ പമ്പിംഗ് മേയ് 31 വരെ ജില്ലയിലെ പുഴകളില്‍നിന്ന് നിരോധിച്ചു. കുടിവെളളത്തിനായി പമ്പ് ചെയ്യുന്ന സര്‍ക്കാര്‍ പമ്പിംഗ് സ്റ്റേഷനുകളില്‍നിന്ന് ഇരുഭാഗത്തും നൂറു മീറ്റര്‍ വരെ കുടിവെള്ളേതര ആവശ്യത്തിനായുള്ള സ്വകാര്യ പമ്പിംഗ് മേയ് 31 വരെ നിരോധിച്ചിരിക്കുന്നത്..
എല്ലാ സ്വകാര്യ പമ്പിംഗുകളും പയസ്വിനി പുഴയിലെ പാണ്ടിക്കണ്ടം റിസര്‍വോയര്‍ മുതല്‍ ആലൂര് തടയണ വരെയുള്ള ഭാഗത്തെ കര്‍ശനമായി നിരോധിച്ചു. കുടിവെള്ള പദ്ധതികളുടെ സ്രോതസുകളായ പുഴകള്‍ ഉള്‍ക്കൊള്ളുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, ബന്ധപ്പെട്ട കൃഷി ഓഫീസര്‍മാര്‍, വൈദ്യൂതി വകുപ്പ് ഉദ്യോഗസ്ഥര്‍മാര്‍ തുടങ്ങിയവർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ ഡി.സജിത്ബാബു അറിയിച്ചു.
Post Your Comments