മുംബൈ•കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് അഹമ്മദ് നഗറിലെ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുജയ് വിഖേ പാട്ടീലിന് പിന്തുണ പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ മകനാണ് സുജയ്. അഹമ്മദ്നഗറില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മകനെ മത്സരിപ്പിക്കനാന് രാധാകൃഷ്ണ വിഖേ പാട്ടീലിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന്റെ ധാരണ പ്രകാരം എന്‍.സി.പിക്കാന് അഹമ്മദ്നഗര്‍ സീറ്റ് ലഭിച്ചത്. എന്‍.സി.പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് സുജയ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
എന്‍.സി.പിയുടെ സംഗ്റാം ജഗ്തപിനെതിരെയാണ് സുജയ് വിഖേ പാട്ടീല്‍ മത്സരിക്കുന്നത്.
കോണ്‍ഗ്രസിന്റെ അഹമ്മദ്നഗര്‍ യൂണിറ്റ് ജനറല്‍സെക്രട്ടറിയായ ബാലസഹേബ് ഹരലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. അഹമ്മദ് നഗര്‍ താലൂക്കിലെ വികാസ് അഘാടി സുജയ് വിഖേ പാട്ടീലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി ഹരല്‍ പറഞ്ഞു. ശിവസേന കൂടി ബോര്‍ഡില്‍ ഉള്‍പ്പെട്ട ഒരു പ്രാദേശിക സംഘടനയാണ് വികാസ് അഘാടി.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനുള്ള തീരുമാനം അഘാടിയുടെതാണെന്നും കോണ്‍ഗ്രസിന്റെതല്ലെന്നും ഹരല്‍ വ്യക്തമാക്കി.
മൂന്നാം ഘട്ടത്തില്‍ ഏപ്രില്‍ 23 നാണ് അഹമ്മദ്നഗറിലെ വോട്ടെടുപ്പ്.
Post Your Comments