കൊച്ചി: ട്രെയിനിന്റെ സീറ്റ് വീണ് യാത്രക്കാരന് പരിക്ക്. തിരുവനന്തപുരത്തു നിന്നു തൃപ്പൂണിത്തുറയിലേക്കു കന്യാകുമാരി- ബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. തൃപ്പൂണിത്തുറ സ്വദേശി പ്രൊഫ. റാമിനാണു പരുക്കേറ്റത്.അതേസമയം കാലിനു പരിക്കേറ്റ റാമിന് റെയില്‍വേ മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് പരാതി.
കൊല്ലം സ്റ്റേഷന്‍ കഴിഞ്ഞപ്പോഴായിരുന്നു അപകടം. സൈഡ് ലോവര്‍ സീറ്റിലിരിക്കുകയായിരുന്ന റാമിന്റെ കാലിലേക്ക് എതിര്‍വശത്തെ സീറ്റ് വീണ് മുട്ടിനു പരിക്കേല്‍ക്കുകയായിരുന്നു. അതേസമയം ഇക്കാര്യം ഉടന്‍ തന്നെ ടിടിഇയെ അറിയിച്ചെങ്കിലും പ്രഥമ ശുശ്രൂഷ പോലും ലഭ്യമാക്കിയില്ലെന്നാണ് ആരോപണം. ഗാര്‍ഡിന്റെ പക്കല്‍ പ്രഥമ ശുശ്രൂഷാ കിറ്റ് കാണണമെങ്കിലും അതുണ്ടായില്ല.
തുടര്‍ന്ന് ഒന്നര മണിക്കൂറിനു ശേഷം മാത്രമാണ് ഒന്നര മണിക്കൂറിനു ശേഷമാണു ടിടിഇ ബാന്‍ഡ് എയ്ഡ് സംഘടിപ്പിച്ചു കൊടുത്തത്. അതേസമയം റാമിന്റെ കാലിന് വേദന ശക്തമാവുകയും ഇദ്ദേഹം ഡോക്ടറുടെ സേവനം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോഴാണു ഡോക്ടറെത്തിയത്. മൂന്ന് ഗുളിക നല്‍കിയ ഡോക്ടര്‍ 100 രൂപ വാങ്ങി രസീത് നല്‍കി പോയെന്നും പരുക്കിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും റാമിന്റെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ റാമിന്1,000 രൂപ ചെലവായി.
ട്രെയിനുകളുടെ അറ്റകുറ്റപ്പണിയിലെ വീഴ്ചയാണു തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്നാണ് പരാതി. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പാസഞ്ചര്‍ ട്രെയിനിന്റെ ഷട്ടര്‍ വീണ് കോട്ടയം സ്വദേശിയായ യാത്രക്കാരന്റെ വിരല്‍ അറ്റു പോയിരുന്നു.
Post Your Comments