Latest NewsKerala

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഓച്ചിറ: ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതി മുഹമ്മദ് റോഷനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിലാണ് റോഷനെ ഹാജരാക്കുക. അതേസമയം പെണ്‍കുട്ടിക്ക് 18 വയസ്സു തികഞ്ഞിട്ടില്ല എന്നു കാണിച്ച് മാതാപിതാക്കള്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് മുഹമ്മദ് റോഷന്റെ ബന്ധുക്കള്‍ ആരോപിച്ചു.

പത്ത് ദിവസം മുന്‍പാണ് വീട്ടിലെത്തി മാതാപിതാക്കളെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയെന്നാണ് പരാതി. മുംബൈയില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേര്‍ പിടിയിലായിരുന്നു.നാട്ടിലേക്ക് ഇവര്‍ വിളിച്ച ഫോണ്‍കോളുകള്‍ പിന്തുടര്‍ന്നാണ് പോലീസ് ഇരുവരെയും കണ്ടെത്തിയത്.

അതേസമയം മാതാപിതാക്കളോടൊപ്പം പോകാന്‍ സമ്മതമല്ലെന്ന് പെണ്‍കുട്ടി സാമൂഹ്യസുരരക്ഷ അധികൃതരെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button