ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന ആവശ്യവുമായി ഡി.എം.കെ.അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍. ഇടതുപാര്‍ട്ടികള്‍ക്കെതിരായി മത്സരിക്കുന്നത് ബി.ജെ.പി.ക്ക് ഉത്തരേന്ത്യയില്‍ അനുകൂലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് പാര്‍ട്ടി നേതാക്കള്‍ ഇടപെടുന്ന സാഹചര്യം ഒഴിവാക്കണം. രാഹുല്‍ കേരളത്തില്‍ മത്സരിച്ചാല്‍ ദേശീയ തലത്തിലുള്ള ബി.ജെ.പി. വിരുദ്ധ സഖ്യം തകരില്ലെന്നും രാഹുൽ പിന്മാറിയാൽ കേരളത്തിലെ വിജയ സാധ്യതയെ ബാധിക്കുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു.
Post Your Comments