രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇതുവരെ എ.ഐ.സി.സി സ്ഥരീകരിച്ചിട്ടില്ല. ദക്ഷിണേന്ത്യയിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സരിക്കും എന്ന കാര്യം ഉറപ്പാണ്. പക്ഷേ അത് വയനാടാണോ എന്നതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു
തിരുവനന്തപുരം : രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതിനായി ഒരു പാര്‍ട്ടി അന്തര്‍നാടകം കളിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വരുംദിവസങ്ങളില്‍ ഇത് ആരാണെന്ന് വെളിപ്പെടുത്തും. ചിലര്‍ ഡല്‍ഹിയില്‍ നാടകം കളിക്കുകയാണ്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ഡല്‍ഹിയില്‍ വന്‍ അന്തര്‍ നാടകങ്ങളാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കണമെന്ന് കെപിസിസി നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടതാണ്. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ വൈകുന്നത് കോണ്‍ഗ്രസിന്റെ ജയസാധ്യതയെ ബാധിക്കില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് യുഡിഎഫിന് ഒരു തരത്തിലും ആശങ്ക സൃഷ്ടിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടി ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഗൂഡശ്രമങ്ങള്‍ നടത്തുന്നത്. ആ പാര്‍ട്ടി ഏതാണെന്ന് ഇപ്പോള്‍ പറയുന്നില്ല. രാഹുലിന്റെ വരവ് ചിലരെ ഭയപ്പെടുത്തുന്നു.
രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ കെപിസിസി ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഉമ്മന്‍ചാണ്ടി എന്താണ് പറഞ്ഞതെന്ന് അറിയില്ല. വയനാട്ടിലെ സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Post Your Comments