മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത് 613.176 കോടി രൂപയുടെ പണവും മറ്റ് വസ്തുക്കളും. 29 സംസ്ഥാനങ്ങളിലും ഏഴ് യൂണിയന്‍ ടെറിട്ടറികളിലുമായാണ് ഇത് പിടിച്ചെടുത്തത്.
മാര്‍ച്ച് 27 ന് വെളിപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ കണക്ക് വ്യക്തമാക്കുന്നത്. രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 104.49 കോടി രൂപയുടെ മദ്യവും പിടികൂടിയിട്ടുണ്ട്. 145.384 കോടിയുടെ മയക്കുമരുന്ന്, 170.708 കോടി രൂപയുടെ വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയും പിടിച്ചെടുത്തവയില്‍പ്പെടുന്നു.
ആന്ധ്രാപ്രദേശില്‍ നിന്നാണ് ഏറ്റവുമധികം പണം പിടിച്ചെടുത്തത്. 62.29 കോടി രൂപയാണ് ഇവിടൈ നിന്ന് പിടിച്ചത്. തൊട്ടുപിന്നില്‍ 49.48 കോടി രൂപ പിടിച്ചെടുത്ത തമിഴ്‌നാടാണ്. അതേസമയം ഏറ്റവുമധികം മദ്യം പിടിച്ചെടുത്തിരിക്കുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. ്24.50 കോടിയുടെ മദ്യമാണ് ഇവിടെ പിടിച്ചെടുത്തത്. കര്‍ണാടകയും ആന്ധ്രയുമാണ് മദ്യക്കണക്കില്‍ തൊട്ടുപിന്നിലുള്ളത്.
ഏറ്റവുമധികം മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിരിക്കുന്നത് പഞ്ചാബില്‍ നിന്നാണ്. 92.45 കോടിയുടെ മയക്കുമരുന്നാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത. മണിപ്പൂരും (23.58 കോടി) ഉത്തര്‍പ്രദേശും (17.04 കോടി രൂപ) തൊട്ടുപിന്നില്‍ ഇടം പിടിക്കുന്നു. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23 ന് ഫലം പ്രഖ്യാപിക്കും.
Post Your Comments