കൊച്ചി: സംസ്ഥാനത്ത് ചൂട് ഉയരുന്നതിനൊപ്പം കുപ്പിവെള്ള വിലയും ഉയരുന്നു.. കുപ്പിവെള്ള അസോസിയേഷനും സര്‍ക്കാരും വിലകുറയ്ക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും കുപ്പിവെള്ളം ലിറ്ററിന് 20 രൂപ തന്നെയാണ് ഈടാക്കുന്നത്.
ഒരു ലിറ്റര്‍ വെള്ളത്തിന് 12 രൂപയാക്കി കുറയ്ക്കാന്‍ കുപ്പിവെള്ള നിര്‍മാണക്കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഒരുവര്‍ഷംമുമ്പ് തീരുമാനിച്ചിരുന്നു. വില 13 രൂപയാക്കി നിശ്ചയിച്ച് ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് സര്‍ക്കാരും പറഞ്ഞു. ഇതുരണ്ടും നടപ്പായില്ല. വലിയ കമ്പനികളുടെ താത്പര്യപ്രകാരം തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു.
കേരളത്തില്‍ നൂറ്റിയമ്പതോളം കമ്പനികള്‍ക്കാണ് കുപ്പിവെള്ളം ഉത്പാദിപ്പിക്കാനും വില്‍ക്കാനും ലൈസന്‍സുള്ളത്. എട്ടുരൂപ നിര്‍മാണച്ചെലവ് വരുന്ന കുപ്പിവെള്ളത്തിന് 12 രൂപയേക്കാള്‍ അധികം വില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നായിരുന്നു അസോസിയേഷന്റെ നിലപാട്.
Post Your Comments