മലപ്പുറം: അധ്യയന വര്‍ഷത്തിന്റെ അവസാനത്ത് വിദ്യാര്‍ത്ഥികളുടെ വാഹനാഭ്യാസത്തിന് തടയിടാനായി മോട്ടോര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയുടെ ഒന്‍പത് കേന്ദ്രങ്ങളിലെ സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ‘ഓപ്പറേഷന്‍ ഷോബോട്ട്’ പരിശോധനയില്‍ 195 കേസുകള്‍ എടുക്കുകയും, 1,32,500 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വാഹനമോടിച്ചത്, സൈലന്‍സറില്‍ രൂപ മാറ്റം വരുത്തി ശബ്ദമലിനീകരണം നടത്തിയ വാഹനങ്ങള്‍, അപകടകരമായി വാഹനമോടിച്ചത്, ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുക, എന്നിങ്ങനെയുള്ള കേസുകള്‍ ചാര്‍ജ്ജ് ചെയ്തു. തിരൂരങ്ങാടിയില്‍ 10 ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുക്കുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇക്കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കുകയുണ്ടായി. സ്‌ക്കൂള്‍ കുട്ടികളുടെ വാഹന ഉപയോഗത്തെ കുറിച്ച് വാഹന വകുപ്പ് മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കുകയും, കര്‍ശന നടപടി ഉണ്ടാവുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
Post Your Comments