കൊല്ലം : ലോട്ടറി വിൽപ്പനക്കാരന് സൂര്യാഘാതമേറ്റു. പുനലൂരിലാണ് സംഭവം നടന്നത്. തൊളിക്കോട് സ്വദേശി രാജേന്ദ്രനാണ് ലോട്ടറി കച്ചവടം നടത്തുമ്പോഴാണ് സൂര്യാഘാതമേറ്റത്. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
മലപ്പുറം തിരൂരിൽ ജോലിക്കിടെ എക്സൈസ് ഉദ്യാഗസ്ഥന് പൊള്ളലേറ്റിരുന്നു. കനത്ത ചൂടിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് സൂര്യാഘാതം ഏല്‍ക്കുകയായിരുന്നു. തിരൂരങ്ങാടി എക്സൈസ് ഡ്രൈവറായ ചന്ദ്രമോഹനാണ് പൊള്ളലേറ്റത്. എക്സൈസ് പരിശോധനയ്ക്കിടയാണ് ചന്ദ്രമോഹന് സൂര്യാഘാതമേറ്റത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്ക് സൂര്യാഘാതമേറ്റു.കോഴിക്കോട് രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു. ഇല്ല്യാസ്,വര്‍ക്കി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ കോഴിക്കോട് 32 പേര്‍ക്ക് സൂര്യാഘാതം ഏറ്റു.
Post Your Comments