തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിക്കും. ഇന്നു രാവിലെ 11 മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങാം. ഏപ്രില്‍ നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ഏപ്രില്‍ അഞ്ചിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ എട്ട് വരെ പത്രിക പിന്‍വലിക്കാം.
സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു കഴഇഞ്ഞാല്‍ അവരുടെ പ്രചരണ പരിപാടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തിലാകും. പെരുമാറ്റച്ചട്ട ലംഘനം, പ്രചാരണച്ചെലവ്, തുടങ്ങിയവ കമ്മീഷന്‍ പരിശോധിക്കും. അതേസമയം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ചില ജില്ലകളില്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. വോട്ടിംഗ് യന്ത്രം തരംതിരിക്കല്‍ അടുത്തയാഴ്ച തുടങ്ങും.ഏപ്രില്‍ 23നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്.
Post Your Comments