കൊഹിമ: സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന പരാതിയുമായി നാഗാലാന്‍ഡിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി രംഗത്ത്. നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ഒ ടിനു ലോംഗ്കുമെറിനെ കാണാനില്ലെന്നാണ് എന്‍പിപിയുടെ പരാതി. മണ്ഡലത്തിലെ എംഎല്‍എയായിരുന്ന ഇംറ്റികുംസുക് ലോംഗ്കുമെറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇദ്ദേഹത്തിന്റെ ഇളയ സഹോദരനാണ് ഒ ടിനു ലോംഗ്കുമെര്.
ലോംഗ്കുമെറിനെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലെന്നു പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് എന്‍പിപി മോകോചുംഗ് പ്രസിഡന്റ് ഐ ബെന്ഡാംഗ് ജമിര് പോലീസില്‍ പരാതി നല്കി. 26-ഓംഗ്ലെന്ഡന് മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലോംഗ്കുമെറിനു പുറമേ മൂന്നു പേര് കൂടി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments