നന്നായി വേവിക്കാത്ത പന്നിയറച്ചി കഴിച്ച് ഇന്ത്യൻ വംശജനായ പതിനെട്ടുകാരന് ദാരുണാന്ത്യം. ഡെയിലി മെയിലാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഒരാഴ്ചയായി തലയുടെ ഇടതുവശത്തായി കടുത്തവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സ്കാനിങ്ങിന് യുവാവിനെ വിധേയനാക്കി. എന്നാൽ സ്കാനിങ്ങിന്റെ ഇടയ്ക്കുവെച്ച് യുവാവ് ബോധരഹിതനായി.
സ്കാൻ റിപ്പോർട്ട് പരിശോധിച്ചപ്പോൾ തലച്ചോറിലേക്കുള്ള ഞരമ്പുകളിൽ പുഴു മുട്ടയിട്ട് അടയിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. തലച്ചോറിലേക്കുള്ള കോശങ്ങൾ ഇവ തിന്നുതുടങ്ങിയതിനാലാണ് യുവാവിന് അതികഠിനമായ വേദന അനുഭവപ്പെട്ടത്. ഇയാളുടെ ഇടതുകണ്ണിലേക്കും പുഴു വ്യാപിച്ചത് മൂലം ചുവന്ന നിറത്തിലായിരുന്നു. ആഴ്ചകൾക്ക് മുൻപ് യുവാവ് പന്നിയിറച്ചി കഴിച്ചവിവരം മാതാപിതാക്കൾ തന്നെയാണ് ഡോക്ടറെ അറിയിച്ചത്. യുവാവിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പന്നിയിറച്ചി കഴിച്ച് ന്യൂസിലൻഡിലുള്ള മലയാളി കുടുംബം അബോധാവസ്ഥയിലായത് വർഷങ്ങൾക്ക് മുൻപ് വാർത്തയായിരുന്നു.
Post Your Comments