തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 35 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. ഇന്നലെ എത്തിയ മൂന്നു യാത്രക്കാരില്‍ നിന്ന് പിടികൂടിയത് 1050 ഗ്രാം ( 131 പവന്‍ ) സ്വര്‍ണം. പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്ന് എത്തിയ എയര്‍ അറേബ്യ ജി- 9440 വിമാനത്തിലെ രണ്ടു യാത്രക്കാരില്‍ നിന്നായി 900 ഗ്രാം വരുന്ന സ്വര്‍ണ ചെയിനുകള്‍ പിടികൂടി.ടാബ്ലെറ്റുകള്‍ക്ക് ഉള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണിത്. ഇവരുടെ ലഗേജ് പരിശോധിച്ചപ്പോഴാണു സ്വര്‍ണം ഒളിപ്പിച്ചതു കണ്ടെത്തിയത്. ഇതിന് 30 ലക്ഷം രൂപ വില വരും.
പുലര്‍ച്ചെ തന്നെ ഷാര്‍ജയില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ എ 1968 വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് 150 ഗ്രാം സ്വര്‍ണവും പിടികൂടി. പീനട്ട് ബട്ടറിന് അകത്താണു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പൊതു വിപണിയില്‍ അഞ്ചു ലക്ഷം രൂപ വില വരും. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മിഷണര്‍ കൃഷ്‌ണേന്ദു രാജ മിന്റുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ബൈജു, ആന്‍സി, ഷിബു, ശ്രീകുമാര്‍, പ്രമോദ് തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
Post Your Comments