ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ട് മുന്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായിരുന്ന സുരേന്ദ്ര ഗോയല്‍,ഗന്‍ശ്യാം തിവാരി എന്നിവരാണ് കോണ്‍ഗ്രസിലേക്ക് ചുവടുമാറിയത്.
രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി നേതാക്കളുടെ കോണ്‍ഗ്രസ് പ്രവേശം.അഞ്ച് തവണ എംഎല്‍എയും മന്ത്രിയുമായിരുന്ന ഗന്‍ശ്യാം തിവാരി കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് ബിജെപിയില്‍ നിന്ന് രാജി വച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് 2018 നവംബര്‍ 18ന് ബിജെപിയില്‍ നിന്ന് രാജിവച്ച് പുറത്തുവന്ന ആളാണ് സുരേഷ് ഗോയല്‍.
മുന്‍ സംസ്ഥാന ജലവിഭവ മന്ത്രി കൂടിയായിരുന്നു സുരേഷ് ഗോയല്‍. ഗന്‍ശ്യാം തിവാരി സങ്കനെര്‍ മണ്ഡലത്തില്‍ നിന്നും അവസാനമായി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് 60,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയായിരുന്നു വിജയിച്ചത്.ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെവെയാണ് രണ്ടുപേരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
Post Your Comments