ലക്‌നോ: താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പുല്‍വാമ ആക്രമണത്തിനു പാക്കിസ്ഥാനെതിരെ 40 സെക്കന്റിനുള്ളില്‍ മറുപടി നല്‍കുമായിരുന്നുവെന്ന് സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അസം ഖാന്‍. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു വിമര്‍ശനം.
പ്രധാനമന്ത്രി പദത്തില്‍ താനായിരുന്നെങ്കില്‍ കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായി, 40 സെക്കന്‍ഡിനുള്ളില്‍ പാക്കിസ്ഥാനു തിരിച്ചടി നല്‍കുമായിരുന്നു. ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ 450 ഭീകരര്‍ കൊല്ലപ്പെട്ടു. എന്തുകൊണ്ട് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അവരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയില്ല. എന്തു തരത്തിലുള്ള ഇസ്ലാമിക രാജ്യമാണ് പാക്കിസ്ഥാനെന്നും അസം ഖാന്‍ പരിഹസിച്ചു. ബദ്ധവൈരിയും സിനിമാ താരവുമായ ജയപ്രദയെ തനിക്കെതിരേ മത്സരിക്കാന്‍ രംഗത്തിറക്കിയ ബിജെപി നടപടിയെയും അസം ഖാന്‍ വിമര്‍ശിച്ചു.
Post Your Comments