അടുത്തിടെ റെില്‍വേ ടിക്കറ്റുകളിലും എയര്‍ലൈന്‍ ബോര്‍ഡിംഗ് പാസുകളിലും മോദിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത് വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് ഇത്തരത്തില്‍ ചിത്രം പിന്റ് ചെയ്യുന്നത് തടയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കുള്ള പൊട്ടുണ്ടാക്കുന്ന ഒരു ബിന്ദി കമ്പനി മോദിയുടെ ചിത്രവുമായാണ് അവരുടെ പുതിയ ഉത്പന്നം വിപണിയിലെത്തിക്കുന്നത്.
ലോക്‌സഭാംഗമായ മൊഹമ്മദ് സലിംമാണ് ് മോദിയുടെ ചിത്രമുള്ള ബിന്ദി കവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പേ ടിഎം ബ്രാന്‍ഡ് അംബാസിഡര്‍ ഇപ്പോള്‍ ഫാന്‍സി ഉത്പന്നമായ ബിന്ദിയുടെ മുഖമായെന്ന കമന്റോട് കൂടിയായിരുന്നു ചിത്രം ട്വീറ്റ് ചെയ്തത്.
അതേസമയം ചിത്രത്തില്‍, മോഡിയുടെ ചിത്രത്തിനുപുറമേ, ‘വീണ്ടും മോഡി സര്‍കാര്‍’ എന്ന് എഴുതിയിട്ടുമുണ്ട്.. ഇത് ആദ്യമായിട്ടല്ല മോദി ആരാധകര്‍ അദ്ദേഹത്തിന്റെ പ്രചാരണത്തിനായി അപ്രതീക്ഷിതമായ നടപടികളുമായി മുന്നോട്ട് വരുന്നത്. ചിലര്‍ വെഡ്ഡിംഗ് കാര്‍ഡില്‍ വരൈ മോദിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നുണ്ട്. രാഷ്ട്രീയമായി എതിരാൡകള്‍ എന്തൊക്കെ പറഞ്ഞാലും എങ്ങനെ വിമര്‍ശിച്ചാലും രാജ്യം മുഴുവന്‍ മോദി ആരാധാകര്‍ ഉണ്ടെന്നത് ആര്‍ക്കും നിഷേധിക്കാനാകില്ല. എന്തായാലും മോദിക്ക് വോട്ട് പിടിച്ചുകൊടുത്തില്ലെങ്കിലും തങ്ങളുടെ ഉത്പന്നത്തിന് വേണ്ടത്ര പരസ്യം നേടിയ സന്തോഷത്തിലാണ് ബിന്ദി കമ്പനി .
Post Your Comments