KeralaLatest News

ബിജെപി എന്നാൽ ഭാര്യയെ ജന്മനാ പേടിയുള്ളവൻ; ടി.ജി.മോഹൻദാസിന്റെ ട്രോൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ട്വിറ്ററിൽ ഒരുപയോക്താവിന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ടി.ജി.മോഹൻദാസ്. വിഡൽ കാസ്ട്രോ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് രസകരമായ ചോദ്യം വന്നത്. മോഹൻദാസിന്റേത് പ്രണയവിവാഹമായിരുന്നോ എന്നായിരുന്നു ചോദ്യം. അത് വർഷങ്ങൾ ഒരുപാടായില്ലേ? ഓർമയില്ല എന്ന ഉത്തരമാണ് മോഹൻദാസ് നൽകിയത്. ഒപ്പം ഈ ഉത്തരം പറഞ്ഞാൽ മതിയെന്ന് ഭാര്യ പറഞ്ഞെന്നും മോഹൻദാസ് കുറിച്ചു. അതിന് മറുപടിയായി ശരത് എന്നയാൾ ബിപി(ഭാര്യയെ പേടി) ഉണ്ടോയെന്ന കുസൃതി കലർന്ന ചോദ്യമാണ് ഉന്നയിച്ചത്. ‘ബിജെപി– ഭാര്യയെ ജന്മനാ പേടിയുള്ളവൻ’ എന്നായിരുന്നു ഇതിന് മോഹൻദാസിന്റെ മറുപടി. പലരും ഈ ട്രോൾ ഏറ്റെടുത്തു. അവസാനം ജീവിതമാണ്, നാറ്റിക്കരുത് പ്ലീസ് എന്നുപറഞ്ഞ് മോഹൻദാസ് ചർച്ച അവസാനിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button