Latest NewsKerala

ഓച്ചിറ കേസ്: പെണ്‍കുട്ടിയെയും പ്രതി റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും

കൊല്ലം: ഓച്ചിറയില്‍ നിന്നും കാണാതായി മുംബൈയില്‍ പിടിയിലായ പെണ്‍കുട്ടിയേയും പ്രതി മുഹമ്മദ് റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും. ഇരുവരേയും ഓച്ചിറ പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടു വരുന്നത്. ഇന്ന് രാത്രി ഏഴ് മണിയോടെ സ്‌റ്റേഷനില്‍ എത്തിക്കുന്ന ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. കൂടാതെ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും. പ്രതിയായ മുഹമ്മദ് റോഷനെ നാളെ ഓച്ചിറ കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മാതാപിതാക്കളെ മര്‍ദ്ദിച്ച് റോഷന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നായിരുന്നു കേസ്. പെണ്‍കുട്ടിയെ കാണാതായതിന്റെ പത്താം ദിവസമാണ് ഇരുവരേയും മഹാരാഷ്ട്രയില്‍ നിന്ന് കേരള പോലീസ് സംഘം കണ്ടെത്തിയത്. അതേസമയം തനിക്ക് പതിനെട്ട് വയസ്സായെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രായം തെളിയിക്കാനുള്ള തെളിവുകള്‍ അച്ഛന്റെ പക്കലുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. കൂടാതെ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും രണ്ട് വര്‍ഷമായി പ്രണയത്തിലാണെന്നുമാണ് റോഷന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button