പാറ്റ്ന: കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ്ങിന് മികച്ച പ്രതികരണം. ആരംഭിച്ച് ആദ്യ മണിക്കൂറുകള്‍ക്കകം അഞ്ച് ലക്ഷം രൂപ ലഭിച്ചതായി പ്രമുഖ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.പാട്നയിലെ ബെഗുസരായിലാണ് കനയ്യ കുമാര്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്
വോട്ടു ചോദിക്കുന്നതിനോടൊപ്പം തനിക്ക് തെരഞ്ഞെടുപ്പിനാവശ്യമായ ഫണ്ടും ലഭ്യമാക്കണമെന്ന് കനയ്യ തന്റെ അണികളോട് ആവശ്യപ്പെടുകയായിരുന്നു. ‘സുഹൃത്തുക്കളേ, നിങ്ങള്‍ക്കറിയാമല്ലോ, തെരഞ്ഞെടുപ്പിന് വോട്ടു ലഭിക്കാനുള്ള ഓട്ടത്തില്‍ പലരും ജനാധിപത്യത്തെ മുറിവേല്‍പ്പിക്കുകയും ഭരണഘടനയെ അപകടത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഈ സമയത്ത് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ രാജ്യത്തെ ജനങ്ങള്‍ ഒരുമിച്ച് നിന്ന് പോരാടണം. നിങ്ങള്‍ എല്ലാവരും സാമ്പത്തികമായുള്ള സംഭാവനകള്‍ നല്കി ഈ പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നുവെന്നാണ് കനയ്യ വോട്ടര്‍മാരോട് പറഞ്ഞത്.
ബെഗുസാരായില്‍ കനയ്യക്കെതിരെ മത്സരിക്കാനിരുന്നത് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ് ആയിരുന്നു. എന്നാല്‍ അദ്ദേഹം കഴിഞ്ഞ ദിവസം ബെഗുസരായില്‍ നിന്ന് മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നുകനയ്യ കുമാര്‍ തെരഞ്ഞെടുപ്പ് ചെലവിനായി 70 ലക്ഷം രൂപ പിരിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
Post Your Comments