Latest NewsNewsInternational

ഭരണഘടനയില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ഉള്‍പ്പെടുത്തിയ ലോകത്തെ ആദ്യത്തെ രാജ്യമായി ഫ്രാന്‍സ്

പാരിസ്: രാജ്യത്തിന്റെ ഭരണഘടനയില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ഉള്‍പ്പെടുത്തിയ ലോകത്തെ ആദ്യത്തെ രാജ്യമായി ഫ്രാന്‍സ് പുത്തന്‍ ചരിത്രം സൃഷ്ടിച്ചു. ഈ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന്, അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ പുറത്തുവന്നു.

Read Also: യുപിഎ ഭരണവും മോദി സര്‍ക്കാരിന്റെ ഭരണവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാം: രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സംയുക്ത വോട്ടെടുപ്പില്‍ സെനറ്റര്‍മാരും എംപിമാരും ഒറ്റക്കെട്ടായി തീരുമാനത്തെ പിന്തുണച്ചു.

തിങ്കളാഴ്ചത്തെ വോട്ടെടുപ്പ് ഫ്രഞ്ച് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 34-ല്‍ ‘അബോര്‍ഷന്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരു സ്ത്രീക്ക് ഉറപ്പുനല്‍കുന്ന സാഹചര്യങ്ങള്‍ നിയമം നിര്‍ണ്ണയിക്കുന്നു’ എന്ന പ്രഖ്യാപനം ഉള്‍ക്കൊള്ളുന്നു.

‘ഞങ്ങള്‍ എല്ലാ സ്ത്രീകള്‍ക്കും ഒരു സന്ദേശം അയയ്ക്കുന്നു: നിങ്ങളുടെ ശരീരം നിങ്ങളുടേതാണ്, ആര്‍ക്കും നിങ്ങള്‍ക്കായി തീരുമാനിക്കാന്‍ കഴിയില്ല.’ വോട്ടെടുപ്പ് പ്രതീക്ഷിച്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അടാല്‍ ഊന്നിപ്പറഞ്ഞു,

shortlink

Related Articles

Post Your Comments

Related Articles


Back to top button