കൊല്‍ക്കത്ത: ഐ.പി.എല്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് ഇലവന്‍ ക്യാപ്ടന്‍ രവിചന്ദ്രന്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയതിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്ന് വന്നത്. എന്നാല്‍ കൊല്‍ക്കത്ത പൊലീസ് അശ്വിന്റെ മങ്കാദിംഗിനെ ഫലപ്രദമായി ഉപയോഗിച്ചിരിക്കുകയാണ്. ട്രാഫിക് ബോധവത്കരണത്തിനായാണ് മങ്കാദിംഗ് വിവാദം കൊൽക്കത്ത പോലീസ് ഉപയോഗിച്ചിരിക്കുന്നത്. തങ്ങളുടെ പുതിയ കാമ്പയിനിന്റെ ഭാഗമായി ജോസ് ബട്ട്‌ലറെ അശ്വിന്‍ മങ്കാദിംഗിലൂടെ പുറത്താക്കുന്ന ദൃശ്യവും ഒരു കാര്‍ ട്രാഫിക് ലൈന്‍ കടന്നു നില്‍ക്കുന്ന ചിത്രവും ചേര്‍ത്തുവെച്ചാണ് കൊല്‍ക്കത്ത പൊലീസ് ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ക്രീസായാലും റോഡായാലും വരകടന്നാല്‍ നിങ്ങള്‍ക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്നാണ് ട്വിറ്ററിലൂടെ പോലീസ് വ്യക്തമാക്കുന്നത്.
— Kolkata Police (@KolkataPolice) March 26, 2019
Post Your Comments