ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടെ പാക് കസ്റ്റഡിയിവായതിനു ശേഷം പാകിസ്ഥാന്‍ വിട്ടു നല്‍കിയ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ വീണ്ടും സൈന്യത്തിലേക്ക്. പാകിസ്ഥാനില്‍ നിന്നെത്തിയതിനു ശേഷം അവധിയിലാണെങ്കിലും സൈന്യത്തില്‍ തിരികെ പ്രവേശിക്കാനാണ് അഭിനന്ദന്റെ തീരുമാനം. തന്റെ സൈനിക വ്യൂഹം സ്ഥിതി ചെയ്യുന്ന ശ്രീനഗറിലേക്ക് ചികിത്സഅവധിയിലായ അഭിനന്ദന്‍ തിരികെ എത്തുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
സഹപ്രവര്‍ത്തകര്‍ യുദ്ധഭൂമിയില്‍ രാജ്യത്തിന് കാവലിരിക്കുമ്പോള്‍ എനിക്കെങ്ങനെ കുടുംബത്തോടൊപ്പം ഉല്ലസിച്ച് നടക്കാന്‍ കഴിയുമെന്ന ചോദ്യം പലഘട്ടത്തിലും അഭിന്ദന്‍ ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യോമ സേന അനുവദിച്ച ഒരു മാസത്തെ അവധി വേണ്ടെന്ന് വച്ച് അഭിനന്ദന്‍ ശ്രീനഗറിലേക്ക് പറന്നത്. അതേസമയം അവധി റദ്ദാക്കി സേനയില്‍ തിരിച്ചെത്തിയാലും അഭിന്ദന് എപ്പോള്‍ യുദ്ധവിമാനം പറത്താന്‍ ആകുമെന്ന് അറിയില്ല. ഇതിനായി വ്യോമസേനയുടെ മെഡിക്കല്‍ വിഭാഗത്തിന്റെ അനുമതി വേണം. എന്നാലും അഭിന്ദന്‍ ഉടന്‍ തന്നെ ജോലിയില്‍ തിരികെ എത്തുമെന്നാണ് സൂചന.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചികിത്സ പൂര്‍ത്തിയാക്കിയ അഭിനന്ദന് നാല് ആഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ കാലയളവില്‍ ചെന്നൈയില്‍ തന്റെ കുടുംബത്തിന്റെ കൂടെ താമസിക്കന്‍ അഭിനന്ദന് കഴിയുമായിരുന്നെങ്കിലും തന്റെ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുള്ള ശ്രീനഗറിലേക്ക് തിരിച്ചു പോകാന്‍ അഭിനന്ദന്‍ തീരുമാനിക്കുകയായിരുന്നെന്ന് വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് അഭിനന്ദന് ശ്രീനഗറിലേക്ക് മടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്.
Post Your Comments