കുവൈറ്റ് സിറ്റി : ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ സ്പോണ്‍സറുടെ അനുമതി നിര്‍ബന്ധമാക്കാന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് വിസ കുവൈറ്റ് നിര്‍ബന്ധമാക്കുന്നു.
എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയാല്‍ സ്പോണ്‍സറുടെയോ പ്രതിനിധിയുടെയോ രേഖാ മൂലമുള്ള അനുമതി കൂടാതെ ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് കുവൈറ്റ് വിടാനാവില്ല. സ്പോണ്‍റുടെ താമസ പരിധിയിലെ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ സ്പോണ്സറോ പ്രതിനിധിയോ നേരിട്ട് ഹാജരായി വേണം അനുമതിപത്രത്തില്‍ ഒപ്പുവെക്കാന്‍.
വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ സിവില്‍ ഐഡി, പാസ്സ്പോര്‍ട്ട് എന്നിവക്കൊപ്പം അനുമതി പത്രം കൂടി കാണിച്ചാല്‍ മാത്രം കുവൈറ്റ് വിടാന്‍ കഴിയുന്ന രീതിയിലുള്ള സംവിധാനത്തെ കുറിച്ചാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments