
ദാമ്പത്യത്തില്‍ ലൈംഗികബന്ധത്തിന് അതിപ്രധാനസ്ഥാനമാണുള്ളത്. ഇക്കാര്യത്തില്‍ രണ്ട് പേര്‍ക്കും ഒരേ താത്പ്പര്യമാണ് ഉണ്ടാകേണ്ടത്. മനസില്‍ സന്തോഷവും സമാധാനവും നിറഞ്ഞ സാഹചര്യത്തിലാണ് ബന്ധപ്പെടേണ്ടത്. ചിലപ്പോള്‍ സ്ത്രീകള്‍ ‘ഉണര്‍ന്നു’ വരാന്‍ അല്പം താമസമെടുക്കും. ധൃതി കാണിക്കാതെ പുരുഷന്‍ സാവധാനം തന്റെ പങ്കാളിയെ ഉണര്‍ത്തിയെടുക്കണം. ലൈംഗികബന്ധം ഒരു വണ്‍’മാന്‍’ ഷോ ആകരുതെന്ന് ചുരുക്കം.
മനോഹരമായ ലൈംഗികാനുഭവത്തിലേക്ക് സ്ത്രീയെ ആനയിക്കാന്‍ ചില വഴികളുണ്ട്. അത്തരം ചില പൂര്‍വകേളികള്‍ ഇതാ:
സ്ത്രീയുടെ കാര്‍കൂന്തലില്‍ സ്‌നേഹത്തോടെ തടവുന്നതും ചുംബിക്കുന്നതും അവളെ പുതിയ ഒരു ലോകത്തിലേക്ക് നയിക്കും. ഇരു കൈകളാലും അവളുടെ കൂന്തല്‍ ഒതുക്കിവെച്ച് നെറ്റിയില്‍ ചുംബനം നല്‍കുന്നത് അവളെ ലൈംഗികബന്ധത്തിന് വേഗം സജ്ജയാക്കും.
സ്ത്രീയുടെ പിന്‍കഴുത്ത് വളരെ സെന്‍സിറ്റീവായ ഭാഗമാണ്. അവിടെ ചുണ്ടുകള്‍ അമര്‍ത്തുന്നതും കരങ്ങളാല്‍ തഴുകുന്നതും സ്ത്രീയെ ഉന്‍മത്തയാക്കും. പുരുഷന്റെ ശ്വാസോച്ഛാസം പിന്‍കഴുത്തില്‍ തട്ടുന്നതും അവിടെ ഏല്‍ക്കുന്ന സ്‌നേഹസ്പര്‍ശനവും അവള്‍ക്കു പ്രിയപ്പെട്ടതാണ്.
സ്ത്രീയുടെ നഗ്‌നമായ തോള്‍(ചുമല്‍) പുരുഷന്റെ സ്പര്‍ശനം കൊതിക്കുന്നയിടമാണ്. അവിടെ ഉമ്മവയ്ക്കുന്നത് അവളെ ഉത്തേജിതയാക്കും. പുരുഷന്‍ നാവുപയോഗിച്ച് തോളില്‍ വൃത്തങ്ങള്‍ സൃഷ്ടിക്കുന്നതും സ്ത്രീയെ ആനന്ദിപ്പിക്കും.
സ്ത്രീയുടെ പിന്‍ഭാഗത്ത് തന്റെ കരങ്ങളാല്‍ ചിത്രം വരയ്ക്കാന്‍ പുരുഷന്‍ മറക്കരുത്. കാല്‍മുട്ടുകളുടെ ഉള്‍ഭാഗത്ത് നടത്തുന്ന സ്പര്‍ശനങ്ങളും അവളില്‍ ആവേശത്തിരയിളക്കും. സ്ത്രീയുടെ ഉള്ളംകൈകളില്‍ മൃദുവായ സ്പര്‍ശനവും ചുംബനങ്ങളും നല്‍കുക. തന്റെ സ്‌നേഹം വെളിവാക്കാന്‍ പുരുഷന് ലഭിക്കുന്ന അവസരമായാണ് ഇതിനെ കാണേണ്ടത്. മറ്റൊന്ന് അവളുടെ കാല്‍പ്പാദങ്ങളില്‍ നല്‍കുന്ന ചുംബനമാണ്.
സ്ത്രീയുടെ കാതുകള്‍ ഏറ്റവും ഉത്തേജിക്കപ്പെടാവുന്ന സ്ഥാനമാണ്. കാതില്‍ മൃദുവായി കടിക്കാന്‍ മറക്കരുത്. പതിയെ ഉമ്മവയ്ക്കുകയും തഴുകുകയുമാകാം. തുടയില്‍ കരങ്ങളാലും ചുണ്ടുകളാലും സ്പര്‍ശിക്കുന്നത് സ്ത്രീയെ ഉന്‍മാദത്തിന്റെ പരകോടിയിലെത്തിക്കും. ഇത്രയും പൂര്‍വകേളികള്‍ക്ക് ശേഷം കാര്യങ്ങളിലേക്ക് കടന്നാല്‍ ലൈംഗികബന്ധം ഏറ്റവും അനുഭൂതിദായകമാകും എന്നതില്‍ സംശയമില്ല.
:
Post Your Comments