ന്യൂഡല്‍ഹി : ഇന്ന് പ്രധാനമന്ത്രിയുടെ രാജ്യത്തെ അഭിസംബോധന ചെയ്തുളള പ്രസംഗം ഏവരും കാതോര്‍ത്താണ് ശ്രവിച്ചിരുന്നത്. ഭാരതീയര്‍ക്ക് അതീവ സന്തോഷവും ആത്മാഭിമാനവും നിറക്കുന്ന ഒരു കാര്യമാണ് പ്രധാനമന്ത്രി രാജ്യത്തിനോട് പങ്ക് വെച്ചത്. ബഹിരാകാശത്ത് രാജ്യത്തിന്‍റെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ഉപഗ്രഹങ്ങളെ നശിപ്പിക്കുന്നതിനുളള മിസെെല്‍ വിജയകരമായി പരീക്ഷിച്ചെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനതയോട് പങ്ക് വെച്ചത്. എന്നാല്‍ ഇത് കേട്ട പ്രതിപക്ഷത്തിന് വിറളി പിടിപ്പിച്ചിരിക്കുകയാണ്.
ബംഗാളില്‍ നിന്ന് മമതയും , സിപിഎമ്മിന്‍റെ യെച്ചൂരിയും കോണ്‍ഗ്രസ് അധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധിയും അഖിലേഷുമെല്ലാം കൂട്ടമായി ഇതിനെതിരെ അക്രമം അഴിച്ചുവിട്ടു. യെച്ചൂരി തിരെഞ്ഞെടുപ്പിന് പരാതി നല്‍കുകയും ചെയ്തു. ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഈ കാര്യം രാജ്യത്തിനോട് പറയേണ്ടിയിരുന്നെന്നും എന്തിന് മോദി പറഞ്ഞുവെന്നാണ് യെച്ചൂരി ചോദിക്കുന്നത്. അതേസമയം ബിജെപി മുങ്ങാന്‍ പോകുന്ന കപ്പലാണെന്നും മോദി ശാസ്ത്രജ്ജരുടെ നേട്ടം സ്വന്തം കീശയിലാക്കാന്‍ ശ്രമിക്കുകയുമാണെന്നുമാണ് ബംഗാളിന്ന് മമതയുടെ പറച്ചില്‍. യുപിഎ കാലത്ത് നടപ്പിലാക്കിയ പദ്ധതിയാണ് മിഷന്‍ശക്തിയെന്നും അതാണ് ഇപ്പോള്‍ നടപ്പിലാക്കിയതെന്നുമാണ് രാഹുല്‍.
മിഷന്‍ ശക്തി പൂര്‍ത്തിയാക്കിയ ഡിആര്‍ഡിഒയെ അഭിനന്ദിക്കുകയും ഒപ്പം പ്രധാനമന്ത്രിയെ കണക്കിന് പരിഹസിക്കുകയും ചെയ്തു രാഹുല്‍. ലോക നാടക ദിനാശംസകള്‍ എന്നാണ് രാഹുല്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയെ ഉപമിച്ചത്. അഖിലേഷും ഒട്ടും കുറച്ചില്ല. പ്രധാനമന്ത്രിക്ക് അല്‍പ്പസമയത്തേക്ക് രാജ്യത്തിന്‍റെ സുപ്രധാന പ്രശിനങ്ങള്‍ മറച്ച് വെക്കാന്‍ സാധിച്ചുവെന്നാണ് അഖിലേഷ് പറഞ്ഞത്.
പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം അക്രമം നടത്തുകയും ഇലക്ഷന്‍ കമ്മീഷന് പരാതിയും ചെന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ കമ്മീഷന്‍ ഇതിനെ പ്പറ്റി പഠിക്കാന്‍ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയേ ഇല്ലയോ എന്നാണ് കമ്മീഷന്‍ പരിശോധിക്കുക. ഡപ്യൂട്ടി കമ്മിഷണര്‍ സന്ദീപ് സക്സേനയുടെ നേതൃത്വത്തിലാണ് സമിതി നിയമനം.
Post Your Comments