ആലപ്പുഴ: താന്‍ മത്സരിച്ചാല്‍ പരാജയപ്പെടും എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശനത്തില്‍ പ്രതികരിച്ച് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായം വ്യക്തിപരമായി കണ്ടാല്‍ മതിയെന്ന് തുഷാര്‍ പറഞ്ഞു. ബിഡിജെഎസിനെയും എസ്എന്‍ഡിപിയേയും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും, ബിഡിജെഎസ് മതേതര പാര്‍ട്ടിയാണെന്നും ബിഡിജെഎസിനെയും എസ്എന്‍ഡിപിയേയും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ രണ്ടുപേര്‍ ഈഴവ സമുദായത്തില്‍ പെട്ടവരല്ലെന്നും തുഷാര്‍ പറഞ്ഞു.
അതേസമയം ബിഡിജെഎസ് മത്സരിക്കുന്ന ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, മാവേലിക്കരയില്‍ തഴവ സഹദേവന്‍, ആലത്തൂരില്‍ ടി.വി ബാബു എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. അതേസമയം തൃശ്ശൂര്‍, വയനാട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യപിച്ചിട്ടില്ല.
വയനാട്, തൃശ്ശൂര്‍ സീറ്റുകളില്‍ സ്ഥാനാര്‍ഥികളാരെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. തൃശ്ശൂര്‍ സീറ്റില്‍ താന്‍ മത്സരിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നതിനാലാണ് അവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതിരുന്നത്. ഇക്കാര്യത്തില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും തുഷാര്‍ പറഞ്ഞു.
Post Your Comments