തിരുവനന്തപുരം : സംസ്ഥാനത്തെ കനത്ത ചൂടിൽ പൊള്ളലേറ്റത് 35പേർക്ക്. രണ്ടു പാർക്ക് സൂര്യാഘാതം ഉണ്ടായി.23പേർക്ക് തൊലിപ്പുറത്ത് ചുവന്ന പാടുണ്ടായി. പല ജില്ലകളിലും ചൂട് 50 ഡിഗ്രി കടക്കുമെന്നാണ് ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പ്. ഇന്ന് 40 ഡിഗ്രിയാണ് പുനലൂരിലെ താപനില. ഈ വർഷം ആദ്യമായാണ് പുനലൂരില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി പാലക്കാടിൽ ട് 41 ഡിഗ്രിയില്‍ തുടരുകയാണ്. ചൂട് കൂടുന്നതിനാൽ സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് മറ്റന്നാൾ വരെ തുടരും. ചൂടിനൊപ്പം പകര്‍ച്ചവ്യാധിയും പടരുന്നു. സംസ്ഥാനത്ത് 147 പേർക്കാണ് ഇന്നലെ മാത്രം ചിക്കൻ പോക്സ് ബാധിച്ചത്. ഈ മാസം 3481 പേര്‍ക്ക് ചിക്കൻപോക്സും 39 പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചു.
Post Your Comments