ബെംഗളൂരു : കർണാടകത്തിൽ പ്രതിസന്ധി തുടരുന്നു. കൂടുതൽ എംഎൽഎമാർ രാജിക്കൊരുങ്ങി.10 ഭരണകക്ഷി എംഎൽഎമാർ സ്പീക്കറുടെ ഓഫീസിലെത്തി.7 പേർ കോൺഗ്രസുകാരും 3 പേർ ജെഡിഎസുകാരുമാണ്.പ്രമുഖ നേതാക്കളായ എച്ച്. വിശ്വനാഥ്,രാമലിംഗ റെഡ്ഢി രാജിക്കൊരുങ്ങി.ജെഡിഎസ് മുൻ സംസ്ഥാന അധ്യക്ഷനാണ് എച്ച് .വിശ്വനാഥ് രാമലിംഗ റെഡ്ഢി മുൻ ആഭ്യന്തര മന്ത്രിയാണ്.
കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ്, തിങ്കളാഴ്ച ബെംഗളൂരുവിലെത്തും. അതേസമയം ബെംഗളൂരു ∙ ദൾ– കോൺഗ്രസ് സർക്കാരിനു വെല്ലുവിളി ഉയർത്തി കോൺഗ്രസിലെ രണ്ട് എംഎൽഎമാർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ആനന്ദ് സിങ്, രമേഷ് ജാർക്കിഹോളി എന്നിവരാണ് സ്പീക്കർക്ക് രാജി നൽകിയത്.
Post Your Comments