തിരുവനന്തപുരം: വിമാനയാത്രക്കാരന്റെ ശരീരത്തില്‍ നിന്നും കുഴല്‍ രൂപത്തിലുള്ള സ്വര്‍ണം പിടിച്ചെടുത്തു. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഒന്‍പതുലക്ഷം രൂപയുടെ സ്വര്‍ണവുമായാണ് യാത്രക്കാരന് പിടിയിലായത്. അഹമ്മദ് ചെംഗല എന്നയാളില്‍നിന്നുമാണ് 270 ഗ്രാം തൂക്കം വരുന്ന കുഴമ്പുരൂപത്തിലാക്കിയ മൂന്ന് ബിസ്കറ്റുകള്‍ പിടികൂടിയത്
ചൊവ്വാഴ്ച രാവിലെ ഷാര്ജയില്നിന്നുമെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് കുഴമ്പു രൂപത്തിലാക്കിയശേഷം കുഴല്‍ രൂപത്തിലാക്കി കറുത്ത പേപ്പര്‍കൊണ്ട് പൊതിഞ്ഞ് മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്ന കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ കൃഷ്ണേന്ദു മിന്റുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ശ്രീകുമാര്‍, ബൈജു, ആന്‍സി ഇന്‍സ്പെക്ടര്‍ ഷിബു എന്നിവരാണ് ഇയാളെ പിടികൂടിയത്.
Post Your Comments