ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദക്ഷിണേന്ത്യന്‍ മത്സര സാധ്യതകളില്‍ തീരുമാനമായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ജീപ് സിംഗ് സൂര്‍ജെവാല.വാര്‍ത്താസമ്മേളനത്തിലാണ് സൂര്‍ജെവാല ഇക്കാര്യം പറഞ്ഞത്.
നിങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇങ്ങനെ ചോദ്യം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. എന്തുകൊണ്ട് ഉത്തരം പറയുന്നില്ല എന്ന് നിങ്ങള്‍ ചോദിക്കുന്നു. ഇതാണ് ജനാധിപത്യം. നിങ്ങള്‍ക്ക് ഇടതുപക്ഷത്തെ ഇങ്ങനെ ചോദ്യം ചെയ്യാനാവില്ല, നിങ്ങള്‍ ലിഞ്ച് ചെയ്യപ്പെടും. കൊല്ലപ്പെട്ടേക്കാം. മോദിയോടാണ് ചോദിച്ചിരുന്നെങ്കില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റും നിങ്ങളുടെ പിന്നാലെ വന്നേനെ. എന്റെ പാര്‍ട്ടിയോടും എന്റെ നേതാവിനോടുമുള്ള നിങ്ങളുടെ പരിഗണനയ്ക്ക് നന്ദിയെന്നും സൂര്‍ജെവാല പറഞ്ഞു.
കര്‍ണാടകയിലേയും കേരളത്തിലേയും തമിഴ്നാട്ടിലേയും പാര്‍ട്ടി ഘടകങ്ങള്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചതില്‍ സന്തോഷമുണ്ടെന്നും ഇവിടങ്ങളിലെ ജനങ്ങളുടെ സ്നേഹവും വികാരവും മനസിലാക്കുന്നതായും തീരുമാനമായാല്‍ സന്തോഷത്തോടെ അറിയിക്കുമെന്നും സൂര്‍ജെവാല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Post Your Comments