സുര്താഗഡ്: ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കാണ് പാവപ്പെട്ടവര്‍ക്കുള്ള കോണ്‍ഗ്രസിന്റെ പണം ഉറപ്പ് പദ്ധതിയെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാനിലെ ഗംഗാനഗര്‍ ജില്ലയില്‍ സുര്താഗഡില് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതൊരു സ്ഫോടനമാണ്. ഒരു രാജ്യവും ഇതുപോലെയൊന്ന് ചരിത്രത്തില്‍ ചെയ്തിട്ടില്ല. രാജ്യത്ത് ഇനിയൊരു ദരിദ്രന്‍പോലും ഉണ്ടാകില്ല. ന്യായ് പദ്ധതിയിലൂടെ രാജ്യത്തെ 20 ശതമാനം കുടുംബങ്ങളെ ദാരിദ്ര്യ രേഖയ്ക്കു മുകളിലാക്കും. രാജ്യത്തെ അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. മോദി സമ്പന്നർക്ക് നൽകിയത് കോൺഗ്രസ് ദരിദ്രർക്ക് നൽകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
അധികാരത്തിലെത്തിയാല്‍ ദരിദ്രര്‍ക്ക് മാസം 12,000 രൂപ വരുമാനം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപയാണ് വരുമാനം എങ്കില്‍ ബാക്കി 6000 രൂപ സര്‍ക്കാരില്‍ നിന്നു ലഭ്യമാക്കി വരുമാനം 12,000 രൂപയില്‍ എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 000 രൂപ വരുമാനമു ണ്ടെങ്കില് 4000 രൂപ നല്‍കും. 2000 രൂപയാണ് മാസവരുമാനമെങ്കിൽ 10000 രൂപയും നൽകും.
Post Your Comments