പനാജി: അന്തരിച്ച മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മക്കളോട് പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി നേതൃത്വം നിര്‍ദ്ദേശിച്ചു. പരീക്കറുടെ മക്കളായ അഭിജാത്, ഉത്പാല്‍ എന്നിവരോട് പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി ഹൈക്കമാന്റ് ആവശ്യപ്പെട്ടതായി ബിജെപി ഗോവ വൈസ് പ്രസിഡന്റ് വിനയ് തെണ്ടുല്‍ക്കര്‍ പറഞ്ഞു.
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് അവിനാശ് റായ് ഖന്നയും അഭിജാതിനോടും ഉത്പാലിനോടും ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടതായി വിനയ് തെണ്ടുല്‍ക്കര്‍ വ്യക്തമാക്കി.
മോദി മന്ത്രിസഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായ മനോഹര്‍ പരീക്കര്‍ മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രി ആയിരുന്നു. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു. അര്‍ബുദരോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന പരീക്കര്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 17നാണ് മരിച്ചത്.
Post Your Comments