
കോട്ടയം: എന്‍ഡിഎയില്‍ ബിഡിജെഎസിനു നല്‍കിയിട്ടുള്ള അഞ്ച് സീറ്റില്‍ മൂന്നെണ്ണത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനമാണ് ഇന്നുണ്ടവുക. ഇന്നു രാവിലെ ചേരുന്ന പത്ര സമ്മേളനത്തിലാകും പ്രഖ്യാപനം.
അതേസമയം ബിഡിജെഎസിന്റെ വയാനാട്, തൃശൂർ സീറ്റുകളില്‍ ഇന്നു പ്രഖ്യാപനം ഉണ്ടാകില്ല. ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് തുഷാര്‍ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മത്സരിക്കാനെത്തിയാൽ ബിജെപിക്ക് സീറ്റ് വിട്ടുകൊടുക്കാൻ തടസമില്ല. സീറ്റുകൾ വച്ചുമാറുന്നതു സംബന്ധിച്ച് ആലോചനകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ തുഷാറിനെ അവിടെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
Post Your Comments