Latest NewsKerala

‘ദളിത് സ്ത്രീകളോട് ചുമ്മാ മെക്കിട്ടു കേറാം എന്നാണെങ്കില്‍ അതങ്ങ് വാങ്ങിവെച്ചാമതി ‘- ദളിത് സ്ത്രീ ആക്ടിവിസ്റ്റുകള്‍ ; പ്രതിഷേധം അണപൊട്ടുന്നു

ലത്തൂര്‍ കോണ്‍ഗ്രസിന്‍റെ വനിത സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് ദളിത് സ്ത്രീ ആക്ടിവിസ്റ്റുകളുടെ പിന്തുണ. ദീപനിശാന്തിന്‍റെ വിമര്‍ശനത്തെ തുടര്‍ന്നാണ് ഇവര്‍ രംഗത്ത് വന്നത്. കോണ്‍ഗ്രസുകാരിയായ ഒരു നേതാവിനെ മാത്രമല്ല അവര്‍ അപമാനിച്ചതെന്നും ദളിത് സ്ത്രീയെക്കൂടിയാണെന്നുമാണ് ദളിത് സ്ത്രീ ആക്ടിവിസ്റ്റുകളുടെ ഇതിലുളള നിലപാട്. ദീപയുടെ വിമര്‍ശനത്തിനെതിരെ ഇവര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.

മൃദുലാദേവി ശശിധരന്റെ കുറിപ്പില്‍ ഇങ്ങനെ പറയുന്നു. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന് പാടിത്തന്നെയാണ് ഇടതുപക്ഷം പറയരെയും പുലയരെയും കുറവരെയും ഈഴവരെയും ചേര്‍ത്ത് പിടിച്ചത്. ആലത്തൂര്‍ അങ്ങ് ദൂരെയല്ല, അപ്പനില്ലേ തിന്താര, ഞങ്ങള്‍ക്ക് അമ്മയില്ലേ തിന്താര എന്ന് ഞങ്ങള്‍ കൂട്ടമായി കോളനികള്‍ കയറി പാടിയാല്‍ വോട്ട് തിരിഞ്ഞുകുത്തുമെന്നും മൃദുല മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രമ്യ എന്ന കോണ്‍ഗ്രസുകാരിയല്ല രമ്യയെന്ന ദളിത് സ്ത്രീയാണ് അപമാനിക്കപ്പെട്ടതെന്നും മൃദുല

പാര്‍ലമെന്റില്‍ പോയ പെണ്ണുങ്ങളൊക്കെ രാഷ്ട്രതന്ത്രം പഠിച്ചിട്ടാണോ പോയതെന്നാണ് ദീപയോട് രേഖാ രാജിന്റെ ചോദ്യം. കെപിഎസി നാടകങ്ങളും ഉത്സവപ്പറമ്പിലെ കഥാപ്രസംഗങ്ങളും ഇടതുപക്ഷത്തെ വളര്‍ത്തിയ ചരിത്രം മറക്കരുതെന്ന് രേഖയും ഓര്‍മിപ്പിക്കുന്നു. ഇതുവരെ ആരുടേം ഒരു പ്ലാവില പോലും കട്ടിട്ടില്ലാത്ത ഞാന്‍ പെലക്കള്ളി. കവിത കട്ട അവര് ടീച്ചര്‍. എന്നിട്ടും നമ്മള് പാടുന്നതും ഡാന്‍സ് ചെയ്യുന്നതും പിടിക്കണില്യാന്നുണ്ടോ തമ്പ്രാട്ടിക്കെന്നാണ് അലീന ആകാശമിഠായി

ദളിത് സ്ത്രീകളോട് ചുമ്മാ മെക്കിട്ടു കേറാം എന്നാണെങ്കില്‍ അതങ്ങ് വാങ്ങിവെക്കാനാണ് ധന്യാ മാധവിന്റെ മുന്നറിയിപ്പ്. രമ്യ പാടിയാല്‍ ചിലപ്പോ ഞങ്ങളും കാരണവന്‍മാരും കൂടെപ്പാടുമെന്ന് അവര്‍ പറയുന്നു.

ചുരുക്കത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായതിനേക്കാള്‍ വലിയ ശക്തമായ പ്രതിഷേധമാണ് ദീപക്ക് സ്ത്ര ദളിത് ആക്ടിവിസ്റ്റുകളില്‍ നിന്ന് നേരിടേണ്ടി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button