മുംബൈ: വിരമിക്കലിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഐ.പി.എല്ലിലെ ആദ്യ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു താരം. കഴിഞ്ഞ രണ്ടുവര്‍ഷം ഉയര്‍ച്ച താഴ്ചകളുടേതായിരുന്നു. എന്താണ് ഇനി ചെയ്യേണ്ടത് എന്നതിനെ കുറിച്ച് എനിക്ക് ഒരു തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നില്ല. ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയതും കളിച്ചുകൊണ്ടിരിക്കുന്നതും ക്രിക്കറ്റ് ഞാന്‍ ആസ്വദിക്കുന്നതുകൊണ്ടാണ്. ആ സമയത്തൊന്നും ഞാന്‍ ഇന്ത്യയ്ക്കായി കളിക്കുകയായിരുന്നില്ല. അണ്ടര്‍ 14, 16 ടീമുകള്‍ക്കു വേണ്ടിയായിരുന്നു കളി. അതിനാല്‍ തന്നെ ക്രിക്കറ്റ് ആസ്വദിക്കാന്‍ സാധിക്കുന്ന കാലത്തോളം ഞാന്‍ കളിക്കും. സമയമാകുമ്പോള്‍ എന്റെ ബൂട്ടുകള്‍ അഴിച്ച് ആദ്യം തൂക്കിയിടുന്നതും ഞാന്‍ തന്നെയാകുമെന്നും യുവി പറയുകയുണ്ടായി. ക്രിക്കറ്റ് ഭാവിയെ കുറിച്ച് സച്ചിനുമായി സംസാരിച്ചുവെന്നും യുവി പറഞ്ഞു. 37-38 വയസില്‍ ക്രിക്കറ്റ് കളിച്ചയാളാണ് സച്ചിന്‍. അന്നെന്താണ് തോന്നിയിരുന്നതെന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തനിക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കിയെന്നും യുവരാജ് സിംഗ് വ്യക്തമാക്കി.
Post Your Comments