തിരുവനന്തപുരം: തലസ്ഥാനത്ത് ക്രിമിനല്‍ കേസ് പ്രതികള്‍ തമ്മില്‍ ഏറ്റുമുട്ടലില്‍ യുവാവ് വെട്ടേറ്റ് മരിച്ചതില്‍ ഒരാള്‍ കസ്റ്റഡിയില്‍. കസ്റ്റഡിയിലുള്ളത് പ്രതി ജീവന്റെ കൂട്ടാളിയാണെന്നാണ് ലഭിക്കുന്ന വിവരം. . ഞായറാഴ്ച രാത്രിയാണ് ബാര്‍ട്ടണ്‍ ഹില്‍ കോളനിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഈ സംഭവത്തില്‍ ഗുണ്ടുകാട് സ്വദേശി അനില്‍കുമാര്‍ വെട്ടേറ്റ് മരിച്ചിരുന്നു. ഇയാളെ വെട്ടിയ കേസിലെ ജീവനാണ് ഇപ്പോള്‍ ഒഴിവില്‍ പോയിരിക്കുന്നത്. ജീവനാണ് വെട്ടിയതെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴിനല്‍കി. കൊല്ലപ്പെട്ട അനില്‍കുമാര്‍ നിരവധി കേസുകളിലെ പ്രതിയാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം തലസ്ഥാനത്ത് നടന്ന മൂന്നാമത്തെ കൊലപാതകമാണിത്. ഈ സംഭവങ്ങളിലെല്ലാം ഉള്‍പ്പെട്ടിരിക്കുന്നത് കഞ്ചാവ്-ഗുണ്ടാ മാഫിയകളാണ്. തുടരെയുണ്ടാകുന്ന ഇത്തരത്തിലുളള അനിഷ്ട സംഭവങ്ങള്‍ പോലീസിന് തലവേദനയാകുകയാണ്.
Post Your Comments