
ചെന്നൈ: തമിഴ്നാടിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്ന് കമലഹാസന് വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികളുടെ വിജയം തന്റെ ചുമലിലാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറിയതെന്നും കമലഹാസന് വ്യക്തമാക്കി.
പാര്‍ട്ടിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളും തന്റെ മുഖങ്ങളാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും, തേരാകാതെ സാരഥിയാകുന്നതില് അഭിമാനിക്കുന്നുവെന്നും കമലഹാസന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ നിലപാട് ഉണ്ട്. ഇക്കാര്യം ഉടന്‍ തന്നെ വെബ്സൈറ്റിലൂടെ വ്യക്തമാക്കുമെന്നും കമലഹാസന് കൂട്ടിച്ചേര്‍ത്തു.
Post Your Comments