റാഞ്ചി: ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് അടങ്ങുന്ന മഹാസഖ്യത്തിനു തിരിച്ചടിയായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സംസ്ഥാന അധ്യക്ഷ അന്നപൂര്‍ണദേവിയും 2 മുന്‍ എംഎല്‍എമാരും ബിജെപിയിലേക്ക്. മഹാസഖ്യത്തില്‍ ചേര്‍ന്ന ആര്‍ജെഡിക്കു പലാമു സീറ്റ് നല്‍കിയിരുന്നു. പലാമുവിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പാര്‍ട്ടി അധ്യക്ഷ തന്നെ മറുകണ്ടം ചാടിയത്.
എന്നാൽ അന്നപൂര്‍ണദേവി ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന വക്താവ് ശത്രുപ പാണ്ഡെ പറഞ്ഞു.ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ 10 സീറ്റിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചെങ്കിലും കൊടേര്‍മ ഉള്‍പ്പടെ 3 സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. അവ ഇന്നാണു പ്രഖ്യാപനം. കൊടേര്‍മയില്‍ ബിജെപി ടിക്കറ്റില്‍ മുന്‍മന്ത്രി കൂടിയായ അന്നപൂര്‍ണദേവി മല്‍സരിച്ചേക്കും.
Post Your Comments