ഞാനും കാവല്‍ക്കാരന്‍ (മേം ഭി ഛൗക്കിദാര്‍) കാമ്പെയ്ന്‍ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് തെലങ്കാന എംഎല്‍എയും ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീം നേതാവുമായ അക്ബറുദ്ദീന്‍ ഒവൈസി. മോദിക്ക് കാവല്‍ക്കാരന്റെ ജോലി അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ താന്‍ തൊപ്പിയും വിസിലും നല്‍കാമെന്നായിരുന്നു ഒവൈസിയുടെ പ്രസ്താവന.
ഞാനും കാവല്‍ക്കാരന്‍ കാമ്പെയിന്‍െ ഭാഗമായി മോദി ഉള്‍പ്പെടെയുള്ളവര്‍ ട്വിറ്ററില്‍ പേരിനൊപ്പം ഛൗക്കിദാര്‍ ചേര്‍ത്തിരുന്നു. ഛൗക്കിദാര്‍ നരേന്ദ്രമോദി, ഛൗക്കിദാര്‍ അമിത്ഷാ എന്നിങ്ങനെ മാറ്റം ട്വിറ്ററില്‍ മാത്രമാക്കാതെ ആധാര്‍ കാര്‍ഡിലും പാസ്‌പോര്‍ട്ടിലും വോട്ടര്‍ ഐഡിയിലുമെല്ലാം സ്വീകരിക്കണമെന്നും ഒവൈസി കളിയാക്കി.
ഹൈദരാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയേയും മറ്റ് നേതാക്കളേയും ഒവൈസി പരിഹസിച്ചത്. മോദിക്ക് വോട്ട് ചെയ്തവരെ ഓര്‍ത്ത് ഞെട്ടുന്നെന്നും പ്രധാനമന്ത്രിയെയാണ് ഞങ്ങള്‍ക്ക് വേണ്ടത് ചായക്കടക്കാരനെയോ പക്കോട ഉണ്ടാക്കുന്നവനെയോ അല്ല എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments