ന്യൂഡല്‍ഹി: സിആര്‍പിഎഫ് മുന്‍ മേധാവി ബിജെപിയില്‍ ചേര്‍ന്നു. പ്രകാശ് മിശ്രയാണ് ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. രാജ്യസുരക്ഷയിൽ പ്രധാനമന്ത്രിയുടെ ജാഗ്രതയെയും അദ്ദേഹം പുകഴ്ത്തി. രാജ്യസുരക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ ശ്രദ്ധ കൊടുത്തിരുന്നുവെന്നും പ്രകാശ് മിശ്ര പറഞ്ഞു. ഏതെങ്കിലും ഒരു അപകടമുണ്ടായാല്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കും. അത് എങ്ങനെയാണ് സംഭവിച്ചതെന്നും എത് വിധത്തില്‍ അത് തടയാമെന്നും അദ്ദേഹം അന്വേഷിക്കുമെന്നും പ്രകാശ് പറഞ്ഞു.
പുല്‍വാമ ആക്രമണത്തില്‍ രാജ്യത്തിന്റെ പ്രതികരണം വളരെ ഉയര്‍ന്ന നിലവാരത്തിലായിരുന്നുവെന്നും കട്ടക്കിലെ ലോക്സഭാ മണ്ഡലത്തില്‍നിന്നു ജനവിധി തേടുമെന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ്സ് നേതാക്കൾ നിരന്തരം സേനയെ സംശയിച്ചു പാകിസ്താന് അനുകൂലമായുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോഴാണ് സിആർപിഎഫ് മേധാവിയുടെ ബിജെപി പ്രവേശനമെന്നത് ശ്രദ്ധേയമാണ്.
Post Your Comments