മലപ്പുറം: വിദേശരാജ്യങ്ങളിലെ ഒറിജിനലിനെ വെല്ലുന്ന സീലുകള്‍, പ്രതിയുടെ വിദേശബന്ധം അന്വേഷിക്കും ഒരാഴ്ചത്തേക്ക് മലപ്പുറം ഒന്നാംക്ലാസ് കോടതി കസ്റ്റഡിയില്‍വിട്ട പ്രതി മണ്ണഴി കോട്ടപ്പുറം സ്വദേശി പൊന്നോത്ത് ഹനസ് (31) വ്യാജ സീലുകള്‍ ഉണ്ടാക്കിയ കേസിലാണ് ഇയാളുടെ വിദേശബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
ചോദ്യംചെയ്യലിനുശേഷം വിവിധ സ്ഥലങ്ങളിലെത്തിച്ചുള്ള തെളിവെടുപ്പ് തിങ്കളാഴ്ച തുടങ്ങും. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30-ന് തിരഞ്ഞെടുപ്പ് സ്‌ക്വാഡിന്റെ പിടിയിലായി രാവിലെ അഞ്ചിന് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ട പ്രതിയുടെ വീട്ടില്‍നിന്ന് യു.എ.ഇ, മലേഷ്യ, സിങ്കപ്പുര്‍, തായ്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാനുള്ള രേഖകളില്‍ പതിക്കുന്ന നൂറ്റമ്പതോളം വ്യാജ സീലുകള്‍, സീല്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തിരുന്നു.
വിദേശരാജ്യങ്ങളിലേക്കുള്ള പ്രതിയുടെ യാത്രകള്‍ സംബന്ധിച്ചാണ് പ്രധാനമായും അന്വേഷിക്കുക. വിദേശരാജ്യങ്ങളുടെ ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള സീലുകളില്‍ പലതും ഇന്ത്യന്‍ നിര്‍മിതമാണെന്നും അനുമാനിക്കുന്നുണ്ട്. എവിടെനിന്നെല്ലാമാണ് നിര്‍മിച്ചതെന്നും ഇതില്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായമുണ്ടോ എന്നും പരിശോധിക്കും. വ്യാജരേഖ ചമച്ചതിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് നിലവില്‍ കേസുകള്‍.
Post Your Comments