വിദേശ സംഭരണത്തിനായി പുതിയ സാമ്പത്തിക സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രം. ധനകാര്യ സേവന വകുപ്പിന് കീഴിൽ വരുന്ന ഗവൺമെന്റിന്റെ ബിസിനസ് ഇടപാടുകൾ സ്വകാര്യ മേഖല ബാങ്കുകൾക്ക് കൂടി അനുവദിക്കുക എന്നതിന്റെ ഭാഗമായാണ് മന്ത്രാലയം സാമ്പത്തിക സേവനങ്ങൾ നൽകാൻ തീരുമാനിച്ചിട്ടുള്ളത്.
പ്രധാനമായും ലെറ്റർ ഓഫ് ക്രെഡിറ്റ് (LC), ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) തുടങ്ങിയ സാമ്പത്തിക സേവനങ്ങളാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖല ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയെയാണ് സേവനങ്ങൾക്കായി പ്രതിരോധ മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ, ഇത്തരം സേവനങ്ങൾ നൽകാൻ പൊതുമേഖല ബാങ്കുകൾക്ക് മാത്രമാണ് അനുമതി ഉണ്ടായിരുന്നുള്ളൂ. LC, DBT സേവനങ്ങൾ സ്വകാര്യ ബാങ്കുകൾക്ക് കൂടി നൽകുന്നതിലൂടെ ബാങ്കുകളുടെ കാര്യക്ഷമതയും മത്സരക്ഷമതയും വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Post Your Comments