കരിപ്പൂര്‍: വിമാനത്തില്‍ തീയും പുകയും കണ്ടതിനെ തുടര്‍ന്ന് വിമാനം കരിപ്പൂരില്‍ അടിയന്ടര ലാന്‍ഡിംഗ് നടത്തി. ബെംഗുളൂരുവില്‍നിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ വിമാനമാണ് അടിയന്തര ലാന്‍ഡ് ചെയ്തത്. ഞായറാഴ്ച രാവിലെ 10.43നായിരുന്നു സംഭവം. 67 യാത്രക്കാരുമായി കരിപ്പൂരില്‍ പറന്നിറങ്ങാന്‍ ഒരുങ്ങുന്നതിനിടെ എന്‍ജിനുള്ളില്‍നിന്ന് തീയും പുകയും അസാധാരണമായ ശബ്ദവും പുറത്തു വരികയായിരുന്നു.
ഇന്‍ഡിഗോയുടെ 6-ഇ. 7129 വിമാനത്തിന്റെ വലതുചിറകിന്റെ എന്‍ജിനുള്ളില്‍നിന്നാണ് തീയും പുകയും വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് ഉടന്‍ കരിപ്പൂര്‍ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ വിവരമറിയിക്കുകയായിരുന്നു. പൈലറ്റിന്റെ സന്ദേശം എ.ടി.സി. വിമാനത്താവളത്തിലെ മുഴുവന്‍ ഏജന്‍സികളെയും അറിയിച്ച് പെട്ടെന്നു തന്നെ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗിന് സൗകര്യമൊരുക്കി.
റണ്‍വേയില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേ ഏപ്രണിലേക്ക് കയറാതെ മുന്നോട്ടുനീങ്ങി പടിഞ്ഞാറുഭാഗത്ത് കൊണ്ടുപോയി നിര്‍ത്തി. അഗ്‌നിരക്ഷാസേനാ വിഭാഗവും സുരക്ഷാസേനയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി പ്രത്യേക വാഹനത്തില്‍ ടെര്‍മിനലില്‍ എത്തിച്ചു. അപകടം ഒഴിവായെന്ന് ബോധ്യമായതോടെ വിമാനം പുഷ്പാക്ക് ട്രാക്ടര്‍ ഉപയോഗിച്ച് റണ്‍വേ ഏപ്രണില്‍ കൊണ്ടുവന്നു.
Post Your Comments