കൊടുങ്ങല്ലൂര്‍: ന്യൂസിലാന്‍ഡിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി ബാവയുടെ മൃതദേഹം നാട്ടില്ലെത്തിച്ചു. . ഇന്ന് പുലര്‍ച്ച 3.30-ഓടെ നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലെ ഭര്‍തൃഗൃഹത്തിലേയ്ക്ക് കൊണ്ടു പോയി. കൊടുങ്ങല്ലൂര്‍ ആര്‍ഡിഒ, എംഎല്‍എമാരായ വി.കെ ഇഹ്രാഹിം കുഞ്ഞ്,ജോജി എം ജോണ്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍ എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
ഇന്ന് രാവിലെ ഒമ്പത് മണിമുതല്‍ കൊടുങ്ങല്ലൂരിലെ കമ്മയൂണിറ്റി ഹാളില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ചേരമാന്‍ ജുമാമസ്ജിദില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തും.ഇന്ന് പതിനൊന്നു മണിയോടെ സംസ്‌കാരം നടക്കും.
Post Your Comments