കാശ്മീര്‍: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി ആനന്ദ്നാഗില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കും. ഫാസിസ്റ്റ് കക്ഷികള്‍ക്കെതിരെ വോട്ട് ഭിന്നക്കാതിരിക്കാന്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പിഡിപി ഉദ്ദേശിക്കുന്നില്ലെന്ന് മെഹ്ബൂബ മുഫ്തി അറിയിച്ചു.
മെഹ്ബൂബ 2014 തെരഞ്ഞെടുപ്പില്‍ വിജയിച്ച മണ്ഡലമാണ് ആനന്ദ്നാഗ്. എന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ സജീവമാകുന്നതിനായി 2016ല്‍ മുഫ്തി രാജി വെക്കുകയാണുണ്ടായത്.മെഹ്ബൂബ മുഫ്തിക്ക് പുറമെ, ശ്രീനഗറില്‍ നിന്നുള്ള പി.ഡി.പി സ്ഥാനാര്‍ഥിയായി അഗാ മുഹ്സിനും ബാരാമുല്ല മണ്ഡലത്തില്‍ നിന്നും മുന്‍ തൊഴിലാളി നേതാവ് അബ്ദുല്‍ ഖയ്യൂം വാനിയും മത്സരിക്കും.
പിഡിപി ജമ്മുവിലും ഉദ്ദംപൂരിലും മത്സരിക്കുന്നില്ല. ഫാസിസ്റ്റ് ചേരിക്കെതിരായ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനായാണ് പാര്‍ട്ടി മത്സരത്തില്‍ നിന്നും പിന്‍മാറുന്നതെന്ന് മെഹ്ബൂബ മുഫ്തി അറിയിച്ചു. ലഡാക്ക് മണ്ഡലത്തില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ഥിയെ കുറിച്ച് പാര്‍ട്ടിയില്‍ തീരുമാനമായിട്ടില്ല.
Post Your Comments